Latest Updates

തിരുവനന്തപുരം: ആശാവർക്കർമാരുടെ പ്രശ്നത്തിൽ സർക്കാർ അനുഭാവപൂർണമായ സമീപനം സ്വീകരിക്കുമെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ. സമരക്കാരോട് ദേഷ്യമോ വിരോധമോ ഇല്ലെന്നും കേന്ദ്ര സർക്കാരിന്റെ ‘ആശ’ പദ്ധതിയിൽ ബജറ്റിൽ പറഞ്ഞതിനെക്കാൾ അധിക തുക അനുവദിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. "വേതനം വർധിപ്പിക്കുമെന്ന് പറഞ്ഞാൽ മാത്രം പോര, അത് ചെയ്യാനാകണം. സംസ്ഥാനം മാത്രം വിചാരിച്ചാൽ ഓണറേറിയം കൂട്ടാനാവില്ല," മന്ത്രി പറഞ്ഞു. സമരക്കാരുടെ ആവശ്യങ്ങൾ സംസ്ഥാനത്തിന് ഇപ്പോഴത്തെ സാഹചര്യത്തിൽ നിറവേറ്റാൻ കഴിയില്ലെന്നും ആശ വർക്കർമാരുടെ സമരത്തിന്‌ നേതൃത്വം നൽകുന്നവർ വിഷയത്തെ രാഷ്‌ട്രീയമായി ഉപയോഗിക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രി കെ എൻ ബാലഗോപാൽ ആരോപിച്ചു. "ഗുജറാത്തിൽ സമരം ചെയ്‌ത 2000 ആശവർക്കർമാരെ ബിജെപി സർക്കാർ പിരിച്ചുവിട്ടു. എന്നാൽ കേരളം അങ്ങനെ ചെയ്യില്ല," മന്ത്രി വ്യക്തമാക്കി.

Get Newsletter

Advertisement

PREVIOUS Choice